കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു.

  • 20/05/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് ചിക്കിലോട് പനങ്ങോട്ടിൽ മുഹമ്മദ് അലിയുടെ മക൯ അഷ്കർ അലി (37) ആണ് മരണപ്പെട്ടത്.  മെയ് 17 ന് വെളുപ്പിന് പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിയിൽ രക്തസ്രാവ ഉണ്ടായതിനാൽ കൂടുതൽ വിദഗ്ധചികിത്സ ഫലം കണ്ടില്ല. ഇന്ന് 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റിൽ സാൽമിയയിൽ ബക്കാല ജീവനക്കാരനായിരുന്നു അഷ്കർ, ഭാര്യ റീമ മകൾ നിയ എന്നിവർ നാട്ടിലാണ്. ഷെരിഫായാണ് ഉമ്മ ഷെബീർ അലി, ഷംഹീർ അലി എന്നിവർ സഹോദരങ്ങളും, ഫർസാന സഹോദരിയുമാണ്.  ഭൗതികശരീരം കെ എം സി സി യുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കുവാനുള്ള നടപടികൽ നടന്നുവരുന്നു.

Related News