വാക്‌സിനേഷൻ : പ്രവാസികൾക്കു വ്യക്തതയും മുൻഗണനയും നൽകണം - കെ കെ എം എ

  • 20/05/2021

കുവൈത്ത്‌ ; കുവൈത്ത്‌ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക് തിരികെപോകെണ്ട പ്രവാസികൾക് ഇന്ത്യയിൽനിന്നും വാക്‌സിൻ സ്വീകരിക്കേണ്ടത് സംബന്ധിച്ചു കൂടുതൽ വ്യക്തമായ മാർഗനിർദേശങ്ങളും വാക്‌സിൻ നല്കുന്നനിൽ  മുൻഗണനയും നൽകണമെന്ന് കെ കെ എം എ ആവശ്യപ്പെട്ടു.   കുവൈത്തിലെ ഇന്ത്യൻ എംബസി , കേരള സർക്കാർ എന്നിവർക്ക് ഇതുസംബന്ധിച്ചു ഇമെയിൽ അയച്ചു.

വാക്‌സിൻ സ്വീകരിച്ചവർക് നിർബന്ധിത കൊറന്റൈൻ ആവശ്യമില്ലെന്നു കുവൈത്ത്‌ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വാക്‌സിൻ സംബന്ധിച്ചു പൊതുജനങ്ങൾക്കു വ്യക്തത കുറവുള്ളതിനാൽ യാത്രാവിലക്ക് മാറി കുവൈത്തിലേക്  ഉടൻ തിരികെ വരാനുള്ളവർ പോലും കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വാക്‌സിന് സ്വീകരിക്കാൻ മടിക്കുന്ന സ്ഥിതിയുണ്ട്. ഇന്ത്യയിൽ നൽകുന്ന കോവീ ഷിൽഡ് . കോവാക്‌സിന് എന്നിവക്കു കുവൈത്തിന്റെ അനുമതി ഉണ്ടോ എന്നതാണ് പ്രവാസികളുടെ പ്രാഥമികമായ സംശയം. കുവൈത്തിൽ വാക്‌സിനേഷൻ നിര്ബന്ധിതമാകുന്ന സാഹചര്യം ഉണ്ടായാൽ , ഇന്ത്യയിൽ നിന്നും സ്വീകരിച്ച വാക്‌സിൻ  അംഗീകരിച്ചു   ഒഴിവു നൽകുമോ എന്ന് പലരും സംശയിക്കുന്നു. അതല്ലെങ്കിൽ  രണ്ടുതവണ വാക്‌സിൻ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട് .   ഇന്ത്യൻ എംബസ്സി കുവൈത്തിലെ ആരോഗ്യവകുപ്പുമായി അനേഷിച്ചു ഈ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ സമൂഹത്തെ അറിയിരിക്കണമെന്നു കെ കെ എം എ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം നേരിടുന്നതും പ്രവാസികളെ ആശങ്കപ്പെടുത്തുന്നു .യാത്രാവിലക്കുനീങ്ങി വിമാന സർവീസ് പുനഃസ്ഥാപിക്കുമ്പോഴേക്കും രണ്ടു ഡോസ് വാക്‌സിന് ലഭിക്കുമെന്നതിൽ ഉറപ്പില്ല .ആയതിനാൽ മുൻഗണപട്ടികയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കു വാക്‌സിൻ വേഗത്തിൽ നൽകണമെന്നും  രണ്ടു ഡോസ് വാക്‌സിനുകൾ തമ്മിലുള്ള ദൈർഘ്യം സാധ്യമായ ഏറ്റവും കുറഞ്ഞ ദിവസം ആക്കണമെന്നും  കെ എം എ കേരള, കർണാടകം സംസ്ഥാന സര്കാരുകളോടെ ഇമെയിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Related News