കോവിഡ് ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു.

  • 21/05/2021

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി  കുവൈറ്റില്‍  മരണപ്പെട്ടു, തൃശൂര്‍ ചാഴൂര്‍ ഇഞ്ചുമുടി സ്വദേശി കെ.കെ. അബ്ദുല്‍സലാം (58) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം. കെകെഎംഎ ജഹറ ബ്രാഞ്ച് അംഗമാണ്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുവൈറ്റില്‍ സംസ്‌കരിക്കും. മാതാവ്​: നഫീസ. ഭാര്യ: ജുമൈല. മക്കൾ: നജ്​മ, ഫാത്തിമ, നബീൽ, ഫഹീമ. മരുമകൻ ഷിനു. സഹോദരങ്ങൾ: ജമാലുദ്ദീൻ, അബ്​ദുറസാഖ്​, അബ്​ദുൽ കരീം, മുജീബ്​ റഹ്​മാൻ.

Related News