കുവൈത്ത് റൈഞ്ച് കമ്മിറ്റി സമസ്ത മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു.

  • 21/05/2021

കുവൈത്ത് സിറ്റി : SKJM കുവൈത്ത് റൈഞ്ച് കമ്മിറ്റി കുവൈത്തിലെ സമസ്ത മദ്റസകളിലെ പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം മിഹ്റജാനുല്‍ ബിദായ 2021 സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു.
 
SKJM കുവൈത്ത് റൈഞ്ച് കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്  അഷ്റഫ് അന്‍വരി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി.മുന്‍ ചെയര്‍മാന്‍ ഹംസ ബാഖവി ദുആ നിര്‍വഹിച്ചു. കേന്ദ്ര പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര കണ്‍വീനര്‍ ഫൈസല്‍ ചാനേത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

SKJM കുവൈത്ത് റൈഞ്ച് ഭാരവാഹികള്‍, കെ.ഐ.സി കേന്ദ്ര,മേഖല, യൂണിറ്റ് ഭാരവാഹികള്‍,പ്രവര്‍ത്തകര്‍, അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ, ഫഹാഹീല്‍ ദാറുല്‍ തഅ് ലീമില്‍ ഖുര്‍ആന്‍ മദ്റസ, സാല്‍മിയ മദ്റസതുന്നൂര്‍ എന്നീ മദ്റസകളിലെ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. SKJM കുവൈത്ത് റൈഞ്ച് ജഃസെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും, ട്രഷറര്‍ നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു

Related News