കുവൈത്തിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  • 25/04/2020

കുവൈത്ത്‌ സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, മലപ്പുറം എടപ്പാൾ സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) സബാഹ്‌ സാലെം ബ്ലോക്ക്‌ 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.5 മാസം മുമ്പാണു ഇദ്ദേഹം കുവൈത്തിൽ എത്തിയത്‌. വിസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരുകയായിരുന്നു, മുമ്പ് സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു. ഭാര്യ സബിത. രണ്ടു മക്കളുണ്ട്‌.

Related News