കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 278 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 109 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം2892 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല് സനദ് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ നാല് മരണം ഉൾപ്പടെ 19 പേര് ഇതുവരെ മരിച്ചു. 74 വയസ്സുള്ള ഒരു കുവൈത്തി സ്വദേശിയും, 45 വയസ്സുള്ള ഈജിപ്ത്യൻ സ്വദേശിയും, 64 വയസ്സുള്ള ബംഗ്‌ളാദേശ് സ്വദേശിയും, 59 വയസ്സുള്ള ഇന്ത്യൻ സ്വദേശിയുമാണ് ഇന്ന് മരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം656 ആയെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില് അല് സബാ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?