പാലക്കാട്ടുകാരി സാധികയെ അടിയന്തിര ചികിത്സക്കായി ഇന്ത്യൻ എയർഫോഴ്‌സ്‌ വീമാനത്തിൽ നാട്ടിലേക്കയച്ചു.

  • 25/04/2020

കുവൈറ്റ് സിറ്റി : പാലക്കാട്ടുകാരി സാധികയെ അടിയന്തിര ചികിത്സാക്കായി ഇന്ത്യൻ എയർഫോഴ്‌സ്‌ വീമാനത്തിൽ നാട്ടിലേക്കയച്ചു, ഇന്ന് ഉച്ചയോടെയാണ് ആറു വയസ്സുള്ള സാധിക രതീഷ് കുമാർ നാട്ടിലേക്ക് യാത്രയായത് . ബ്രെയിൻ ട്യൂമറിന് കുവൈത്തിൽ ചികിത്സയിലായിരുന്ന സാധികക്ക് അടിയന്തിരമായി ഓപ്പറേഷൻ ആവശ്യമായി വരുകയും, കുവൈത്തിൽ അതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കുട്ടിയുടെ അച്ഛൻ രതീഷ് കുമാർ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെടുകയും തുടർന്ന് ഇന്ത്യൻ അംബാസിഡർ ജീവസാഗർ, സെക്കന്റ് സെക്രട്ടറി സിബി മാത്യ എന്നിവരുടെ കേന്ദ്രവുമായുള്ള അടിയന്തിരമായ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എയർഫോഴ്‌സ്‌ വീമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകുകയായിരുന്നു. നാട്ടിൽ എയിംസ് ആശുപത്രി അധികൃതർ ഓപ്പറേഷൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരിക്കിയാതായുള്ള അറിയിപ്പ് കിട്ടിയതിനെ തുടർന്നാണ് എംബസ്സി ഇടപെട്ടു കാര്യങ്ങൾ വേഗത്തിലാക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടൽ കുട്ടിക്ക് ഡൽഹി എയിംസ് ആശുപത്രിയിൽ അടിയന്തിര ചികിത്സകൾ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കുവൈത്തിൽ കോവിഡിന്റെ പശ്ചാതലത്തിൽ വിമാന സർവീസുകൾ നിർത്തിയതിനാലാണ് ഇന്ത്യൻ എയർഫോഴ്‌സ്‌ വീമാനത്തിൽ കുട്ടിയെ നാട്ടിലേക്കയച്ചത്.

Related News