കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി നേഴ്സ് മരണപ്പെട്ടു.

  • 23/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി നേഴ്സ് മരണപ്പെട്ടു, കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.  കുവൈത്ത് സബ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു. കുവൈത്തിൽ ഹോം നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു. ഭർത്താവ് കൊല്ലം പുനലൂർ സ്വദേശി ബിജു. ഒരു മകളുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ സംസ്കരിക്കും.  

Related News