കുവൈറ്റ് ചാമ്പ്യൻസ് ലീഗ് സീസൺ മൂന്നിൽ എം ഐ ബി ( മെൻ ഇൻ ബ്ലൂ ) ജേതാക്കളായി .

  • 23/05/2021

ആർ സി സി റിഗ്ഗയി സങ്കടിപ്പിച്ച  യു എ ഇ എക്സ്ചേഞ്ച് കുവൈറ്റ്  ചാമ്പ്യൻസ് ലീഗ് കോ സ്പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് സീസൺ  മൂന്നിൽ എം ഐ ബി ( മെൻ ഇൻ ബ്ലൂ ) ജേതാക്കളായി റിഗ്ഗയ് ആർ സി സി ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ഓൾ രത്നഗിരി യെ 42 റൺസിന്‌ പരാജയപ്പെടുത്തി.

ടോസ് ലഭിച്ച ഓൾ രത്നഗിരി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു . മാന് ഓഫ് ദി മാച്ച് ആൻഡ് മികച്ച ബാറ്റ്സ് മാൻ ആയി മെൻ ഇൻ ബ്ലൂ  യുടെ മുഹമ്മദ് ഹിൽമിയും , എം ഐ ബി യുടെ തന്നെ സൗജീഷ് സജീവ്  മികച്ച ബൗളർ സ്ഥാനം കരസ്ഥമാക്കി .  എം ഐ ബി യുടെ മുഹമ്മദ് ഹിൽമി ആറു ബോളിൽ ആറു സിക്സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

 യു എ ഇ എക്സ്ചേഞ്ച് കുവൈറ്റ് ജനറൽ മാനേജർ ഇ.കൃഷ്ണ കുമാർ, ബിസിനസ് ഡെവോലോപ്മെന്റ് ഹെഡ് ജോർജ് വർഗീസ് ഏരിയ മാനേജർ സായി റാം എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫൈസൽ ഹംസ മറ്റു സമ്മാനദാനം നിർവഹിച്ചു. ഫൈനൽ മത്സരം അമ്പയർ മാരായ  നിസാർ ഇബ്രാഹിം , റഫീഖ്  എന്നിവർ നിയന്ത്രിച്ചു . സീസൺ നാലിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ കെ സി എൽ സംഘടക സമിതി അംഗങ്ങളായായ മുസ്തഫ , നിസാർ ഇബ്രാഹിം, റഫീഖ്  , ഷംനാസ് ബാലുശ്ശേരി  , ജംഷീർ ബാബു , ശിഹാബ് എന്നിവർ നിർവഹിച്ചു.

Related News