രാജിവ്‌ ഗാന്ധി രക്തസക്ഷിത്വ അനുസ്മരണം

  • 23/05/2021

ഒവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ.ഐ.സി.സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഇൻഡ്യൻ പ്രാധാനമന്ത്രിയും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന ശ്രി രാജിവ്‌ ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. വെർച്ചുൽ പ്ലാറ്റ്‌ ഫോമിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്ക്രട്ടറി ബി എസ്‌ പിള്ള അധ്യക്ഷത വഹിച്ചു, വൈസ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ ഉൽഘാടനം ചെയ്തു. വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, ബിനു ചെംബാലയം, രാജിവ്‌ നടുവിലെമുറി, മനോജ്‌ ചണ്ണപ്പേട്ട, റോയ്‌ കൈതവന, കൃഷ്ണൻ കടലുണ്ടി, വിധുകുമാർ, ഷംസു താമരക്കുളം, റിജോ കോശി, രാമകൃഷ്ണൻ കല്ലാർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്ക്രട്ടറി  ജോയ്‌ ജോൺ തുരുത്തിക്കര സ്വാഗതവും ജോയ്‌ കരവാളൂർ  കൃത്ഞ്ജതയും രേഖപ്പെടുത്തി

Related News