ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററുടെ വിവാദ നടപടികൾ പിൻവലിക്കുക - കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ

  • 24/05/2021


ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൾ പട്ടേലിന്റെ വിവാദ നടപടികൾ പിൻവലിച്ച് ജനങ്ങളുടെ  ആശങ്ക അകറ്റുകയും, ജനാധിപത്യ രാജ്യത്തിൻറെ ഭാഗമായ  കേന്ദ്ര ഭരണ പ്രദേശമെന്ന നിലക്ക്  അവിടെയുള്ള ജനങ്ങളുടെ നൽമക്ക് വേണ്ടിയായിരിക്കണം ഭരണ കൂടം പ്രവർത്തിക്കേണ്ടത് എന്നും കുവൈത്ത്  കേരള ഇസ്ലാഹീ സെൻറർ സെക്രട്ടറിയേറ്റ്  ആവശ്യപ്പെട്ടു. 

 ദ്വീപ് സമൂഹത്തിൻ്റെ പ്രത്യേകമായ പദവികളോ, സാംസ്കാരികമായ സവിശേഷതകളോ പരിഗണിക്കാതെയുള്ള അദ്ദേഹത്തിൻ്റെ ഇടപെടൽ ഒരു സമൂഹത്തെ സാംസ്കാരികമായി ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന്
സംശയിക്കേണ്ടിയിരിക്കുന്നു

ദ്വീപ് സമൂഹത്തോട് കാണിക്കുന്ന ഈ അനീതിക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണമെന്നും, ഈ അനീതി അവസാനിപ്പിക്കാൻ കേരള സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും കുവൈത്ത്  കേരള ഇസ്ലാഹീ സെൻറർ സെക്രട്ടറിയേറ്റ്  ആവശ്യപ്പെട്ടു.

Related News