ഫോക്കസ് കുവൈറ്റ് വാർഷിക സമ്മേളനം മെയ് 28 ന്

  • 24/05/2021

 കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനർ മാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് )ന്റെയും പതിനഞ്ചാമത് വാർഷിക സമ്മേളനം മെയ് 28 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സൂം ഫ്ലാറ്റ്ഫോമിൽ ചേരുന്നു. കുവൈറ്റിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പതിനാറു യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി പുതിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പതിനാറു യൂണിറ്റ് പ്രതിനിധികൾ  വിവിധ മേഖലകളിൽ ഇരുന്നു കൊണ്ട് സമ്മേളനത്തിൽ പങ്കെടുക്കും. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും. ട്രഷറർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രതിനിധികളുടെ ചർച്ച ചെയ്തു . പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.

Related News