എൽ ജെ ഡി യിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജനതാ കൾച്ചറൽ സെന്റർ (ജെ സി സി ) മിഡിലീസ്റ്റ് കമ്മറ്റി പ്രമേയം

  • 25/05/2021

കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടനാ സംവിധാനം ഉള്ള എൽ ജെ ഡി നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിൽ മാത്രം മൽസരിക്കേണ്ടി വന്നതും , വടകരയും ,കൽപ്പറ്റയും അടക്കം പാർട്ടിക്കുണ്ടായ കനത്ത പരാജയവും എൽ ജെ ഡി യിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജനതാ കൾച്ചറൽ സെൻറർ (ജെ സി സി ) മിഡിലീസ്റ്റ് കമ്മറ്റി പ്രമേയം പാസ്സാക്കി . 

എൽ ഡി എഫിൽ എൽ ജെ ഡി യേക്കാളും എത്രയോ ചെറിയ പാർട്ടികൾക്ക് കിട്ടിയ പരിഗണന പോലും പാർട്ടിക്ക് കിട്ടാതിരുന്നതും, സിറ്റിംങ്ങ് സീറ്റായ വടകരയും, കൽപ്പറ്റയും വൻപരാജയം നേരിടേണ്ടി വന്നതും, നേതൃത്ത്വത്തിന്റെ അനാസ്ഥയും, പിടിപ്പുകേടും ആണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടിയാലോചനയോ , സ്ഥാനാർത്ഥിയാവുന്നവരുടെ വിജയ സാധ്യതയോ നേതൃത്തം ശ്രദ്ധിച്ചിരുന്നില്ല. 

എൽ ഡി എഫിനെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രസിദ്ധീകരിക്കുന്നതും , മതന്യൂന പക്ഷങ്ങളെ മനസ്സിന് മുറിവേൽപ്പിക്കുന്നതുമായ പത്രത്തിന്റയും ,ചാനലിന്റയും തലപ്പത്തിരിക്കുന്ന ആൾ തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി, ന്യൂനപക്ഷ വോട്ട് കൂടുതലുള്ള കൽപ്പറ്റയിൽ മൽസരിച്ചതും, വടകരയിൽ അപ്രിയ വ്യകതിയെ സ്ഥാനാർത്ഥി ആക്കിയതും തിരിച്ചടിയായ് . 

സംഘടനാ സംവിധാനത്തിലും , ജനങ്ങളുടെ ഇടയിലും , മുന്നണിയിലും പാർട്ടി കൂടുതൽ ശക്തിയാർജിച്ച് തിരിച്ചുവരാൻ നേതൃമാറ്റം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു . ഓൺലൈനിൽ നടന്ന മീറ്റിംങ്ങിൽ ജെ സി സി പ്രസിഡന്റ സഫീർ പി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു . ജെ പി സി സി പ്രസിഡന്റ ഷംഷാദ് റഹീം , ജെ സി സി മീഡിലീസ്റ്റ് കമ്മറ്റി ഭാരവാഹികളായ. ടി ജെ ബാബു, ടി പി അൻവർ വിവിധ രാജ്യത്തു നിന്നുള്ള പ്രതിനിധകളായ 
നാസർ മുഖദാർ (ദുബായ് ) , അബദുൽ വഹാബ് , കോഴ വേങ്ങര അനിൽ കൊഴിലാണ്ടി, ഖലീൽ കായംകുളം ( കുവൈത്ത്) , അബദുൽ ഗഫൂർ (സൗദി) , പ്രണവ് (ജോർദാൻ ) , ഷാജി തോട്ടിൻകര (ഒമാൻ) , യുകെ ബാലൻ ( ബഹറൈൻ) , 
എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.

Related News