പാര്‍ലിമെന്റ് സമ്മേളനം സര്‍ക്കാര്‍ ബഹിഷ്കരിച്ചു; ദേശീയ അസംബ്ലി മുടങ്ങി.

  • 08/06/2021

കുവൈത്ത് സിറ്റി : കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍  പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഇന്ന് ചേര്‍ന്ന ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചതായി സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഖാനിം അറിയിച്ചു.  എം‌പിമാർ മന്ത്രിമാരുടെ സീറ്റുകള്‍ എം.പിമാര്‍ കയ്യേറിയതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണമായത്. പ്രതിപക്ഷവും ഭരണപക്ഷവും തമിലുള്ള തര്‍ക്കം തുടരുന്നത് കടുത്ത പ്രതിസന്ധിയാണ് കുവൈത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍  അ​റി​യി​ച്ച​താ​യി സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ​റ​ഞ്ഞു.ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 116 പ്ര​കാ​രം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളാ​യി പ്ര​ധാ​ന​മ​ന്ത്രി​​യോ മ​ന്ത്രി​മാ​രോ സമ്മേളനത്തില്‍ പങ്കെടുത്താല്‍ മാത്രമേ  പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ന്​ നി​യ​മ​സാ​ധു​ത ല​ഭിക്കുകയുള്ളൂ. തര്‍ക്കങ്ങള്‍ തുടരുന്നത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. 

Related News