പുറംജോലി വിലക്ക് ലംഘനം; കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു

  • 08/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  ഉച്ചസമയത്ത്​ വിലക്ക്​ ലംഘിച്ച്​ തൊഴിലാളികളെ കൊണ്ട്​ പുറംജോലി ചെയ്യിപ്പിച്ച കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ അറിയിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ പുറത്ത് ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ്​ വിലക്ക്​ ലംഘിച്ച്​ പുറംജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്​. ഒരാഴ്ചക്കിടെ 117 ലംഘനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.  മോട്ടോർ സൈക്കിൾ ഡെലിവറി നടത്തിയ 53 ലംഘനങ്ങളും  27 ശുചീകരണ ലംഘനങ്ങളും 16 നിർമാണ തൊഴിലാളി ലംഘനങ്ങളുമാണ് പിടിച്ചത്. 

രാജ്യത്ത് ചൂട് കനക്കുന്ന മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക്.മുന്നറിയിപ്പ്​ നൽകിയതിന്​ ശേഷവും നിയമലംഘനം തുടരുന്ന കമ്പനികള്‍ക്ക്  100 ദീനാർ മുതൽ 200 ദീനാർ വരെ ഓരോ തൊഴിലാളിക്കും  പിഴയൊടുക്കേണ്ടിവരുമെന്ന്​ അധികൃതർ നേരത്തെ  വ്യക്തമാക്കിയിരുന്നു.ജൂൺ ഒന്ന് മുതൽ ആഗസ്​റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്നജോലി വിലക്ക്​ നിലവിലുള്ളത്

Related News