സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കുന്നതില്‍ കാലതാമസം.

  • 08/06/2021

കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പുതിയ സിവില്‍ കാര്‍ഡ് നല്‍കുന്നതില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പ്രതിസന്ധി നേരിടുന്നു. അതോറിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനി കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്  കുറവാണെന്നാണ് റിപ്പോര്‍ട്ട്. 

ഇപ്പോള്‍ 2020 ഏപ്രിലില്‍ പുറത്തിറക്കിയ 'മൈ ഐഡന്‍റിറ്റി' മൊബൈൽ ആപ്പ് ആണ് തിരിച്ചറിയല്‍ രേഖയായും വിവിധ ഇടപാടുകള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നത്. പ്രിന്‍റ് ചെയ്ത് ലഭിക്കുന്നതിനുള്ള കാലതാമസമാണ് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിനെ ബാധിക്കുന്നത്.

Related News