പെൺവാണിഭം ; മകളുടെ പരാതിയിൽ അമ്മ അറസ്റ്റിൽ, അന്യോഷണം ഉന്നതരിലേക്കും.

  • 13/06/2021

കുവൈത്ത് സിറ്റി: പണത്തിനായി വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച അമ്മക്കെതിരെ പരാതി നല്‍കി പ്രായപൂര്‍ത്തിയാകാത്ത  കുവൈത്തി പെൺകുട്ടി. അമ്മയുടെ പ്രവര്‍ത്തികളില്‍ മനസ് മടുത്തതോടെയാണ് മകൾ  പരാതി നല്‍കിയത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു, ഇവരുടെ സ്വദേശിയായ  ഭര്‍ത്താവ് ജയിലിലാണ്. കുവൈറ്റിയെ   വിവാഹം കഴിച്ച് നാഷണാലിറ്റി  നേടിയ സ്ത്രീയാണ് അറസ്റ്റിലായത്.

തുടരന്യോഷണത്തിൽ  പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ നിയമസഭാംഗത്തിന്റെ ജ്യേഷ്ഠനും അറസ്റ്റിലായി,  മറ്റു പല ഉന്നതരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിച്ച് വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.

Related News