ജാബർ പാലത്തിൽ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമം; ഇന്ത്യക്കാരൻ കടലിൽ ചാടി.

  • 13/10/2021

കുവൈറ്റ് സിറ്റി : ജാബർ പാലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമം, ഇന്ന് രാവിലെ ഒരു ഇന്ത്യക്കാരൻ ഷെയ്ഖ് ജാബർ ബ്രിഡ്ജിൽ നിന്നും കടലിൽ ചാടി, സംഭവം കണ്ട സ്വദേശി  ആഭ്യന്തര മന്ത്രാലയത്തിന്റെ കാൾ സെന്ററിൽ അറിയിക്കുകയും തുടർന്ന് സുരക്ഷാ സേന എത്തി അദ്ദേഹത്തെ കടലിൽ നിന്നും രക്ഷിച്ചു. 

സ്വയം വാഹനമോടിച്ചുവന്ന അദ്ദേഹം ബ്രിഡ്ജിൽ വാഹനം നിർത്തിയതിനുശേഷം കടലിലേക്ക് ചാടുകയായിരുന്നു, ഇദ്ദേഹത്തിന് 36 വയസ്സുണ്ടെന്നും നിലവിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു.   അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തതായും,  രാജ്യത്ത് നിന്ന് നാടുകടത്താൻ ഉത്തരവിട്ടതായും ആഭ്യന്തര മന്ത്രാലയം, ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ-നവാഫ് അറിയിച്ചു.  

ഇന്നലെ രാത്രി ജാബർ പാലത്തിന് മുകളിൽ നിന്ന് കടലിൽ ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച  ഈജിപ്ഷ്യൻ സ്വദേശിയെ അഗ്നിശമന സേനാംഗങ്ങളുടെയും ആംബുലൻസുകളുടെയും സഹായത്തോടെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണിത് .  

Related News