ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ എഡ്‌വാനിയെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് സന്ദര്‍ശിച്ചു.

  • 13/10/2021

കുവൈറ്റ്‌:  ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്  നാഷണൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ എഡ്‌വാനിയുമായി കൂടിക്കാഴ്ച്ച നടത്തി.എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ക്ര​ഡി​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ചര്‍ച്ചയായതായി എംബസി അധികൃതര്‍ അറിയിച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്.ഇ​ന്ത്യ​യി​ൽ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ കു​വൈ​ത്ത് അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നത്. 

Related News