കുവൈത്തിൽ വിസക്കച്ചവടം വീണ്ടും സജീവം, തടയാനായി നടപടികളുമായി മാൻപവർ അതോറിറ്റി

  • 19/11/2021

കുവൈത്ത് സിറ്റി: തൊഴിലാളികളെ  കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടോമാറ്റിക്ക് ലിങ്കിം​ഗ് സംവിധാനം കൊണ്ട് വരുന്നതിനുള്ള പദ്ധതി പൂർത്തിയാക്കുന്നതിനെ കുറിച്ച് മാൻപവർ അതോറിറ്റി പഠിക്കുന്നു. കൊവി‍ഡ് മഹാമാരിയുടെ വരവോടെയാണ് പാതിവഴിയിൽ ഈ ചർച്ച നിന്നുപോയത്. ലേബർ മാർക്കറ്റിലേക്ക് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തുന്ന രാജ്യങ്ങളുമായി ഓട്ടോമേറ്റഡ് ലിങ്കം​ഗ് സംവിധാനം കൊണ്ട് വരുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.

ഈ പ്രോ​ജക്ടുമായി അതോറിറ്റി വലിയ രീതിയിൽ മുന്നോട്ട് പോയെങ്കിലും മഹാമാരിയാണ് പൂർത്തിയാക്കുന്നതിന് തടസമായതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഈ പദ്ധതി കൊണ്ട് വലിയ ​ഗുണങ്ങൾ ഉണ്ടാകുമെന്നും അവർ പറയുന്നു. വിസ വ്യാപാരത്തിന് കടിഞ്ഞാൺ ഇടാൻ സാധിക്കുമെന്നുള്ളാണ് വലിയ ​ഗുണം. കൂടാതെ, വ്യാജ തൊഴിൽ അവസരങ്ങളെ പറഞ്ഞുള്ള തട്ടിപ്പിനും അവസനാമാകും. മാൻപവർ അതോറിറ്റിയും തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകളാണ് ഈ സംവിധാനം വരുന്നതോടെ സാധ്യമാവുക.

RELATED NEWS
കുവൈത്തിൽ വിസക്കച്ചവടം വീണ്ടും സജീവം, സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News