സൂം മീറ്റിങ്ങില്‍ സി.ഇ. ഒ 900 ജീവനക്കാരെയും പിരിച്ചുവിട്ടു

  • 06/12/2021

ഒറ്റ സൂം മീറ്റിങ്ങില്‍ ഒരു കമ്പനി 900 ജീവനക്കാരെ പിരിച്ചുവിട്ടു. ബെറ്റര്‍. കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ് ആണ് 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഇന്ത്യയിലും അമേരിക്കയിലും ജോലി ചെയ്യുന്ന ജീവനക്കാരെയാണ് മീറ്റിങ്ങില്‍ വിളിച്ചിരുന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
       ''ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല. ഇപ്പോള്‍ ഈ വീഡിയോ കോളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നിങ്ങള്‍ പിരിച്ചുവിടാന്‍ പോകുന്ന നിര്‍ഭാഗ്യരായ വ്യക്തികളാണ്. നിങ്ങളെ ഈ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നു.'' വിശാല്‍ സൂം കോളില്‍ പറഞ്ഞു. ഈമാസം ഒന്നിനാണ് സംഭവം. വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു.

Related News