വായ്പാ തര്‍ക്കം: 54 കാരിയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തില്‍ സംസ്കരിച്ചു

  • 12/01/2023

ന്യൂഡെല്‍ഹി: വായ്പാ തര്‍ക്കത്തെ തുടര്‍ന്ന് 54 കാരിയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തില്‍ സംസ്കരിച്ചു. മീന വാധവന്‍ എന്ന (54) കാരിയാണ് കൊല്ലപ്പെട്ടത്. റെഹാന്‍, മൊബിന്‍ ഖാന്‍, നവീന്‍ എന്നിവരാണ് കൊലപാതകം നടത്തിയത്. പ്രതികള്‍ കുഴിച്ച്‌ മൂടിയ മൃതദേഹം പൊലീസ് ഇന്നലെ കുഴിച്ചെടുത്തു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.


ജനുവരി രണ്ടിന് വീട് വിട്ടിറങ്ങിയ മിസ് വാധവന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.വഴിവാണിഭകാര്‍ക്കും ദിവസ വേതനക്കാര്‍ക്കും പണം കടം നല്‍കുന്നവരായിരുന്നു മീന വാധവനെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ നിന്നും പ്രതികള്‍ പണം കടം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരിച്ചടക്കാന്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതാണ് കുറ്റകൃത്യം ചെയ്യാന്‍ കാരണമായതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. അവരുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. അടുത്തുള്ള സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

മീന വാധവന്‍്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്‍്റെ അടിസ്ഥാനത്തില്‍ ആദ്യം പ്രതിയായ മൊബിനെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍കൊലപാതകത്തെ പറ്റിയുള്ള ഒരു വിവരവും ലഭിച്ചില്ല. ശേഷം നവീനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താനും മോബിനും റെഹാനും ചേര്‍ന്ന് മീന വാധവനെ കൊലപ്പെടുത്തിയതെന്ന് നവീന്‍ മൊഴി നല്‍കി. കൊലപ്പെടുത്തി മൃതദേഹം നംഗ്ലോയിലെ ശ്മശാനത്തില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും നവീന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

എന്നാല്‍ കേസില്‍ പിടിയിലായ പ്രതികള്‍ കുടുംബ സുഹൃത്തുക്കളാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം കൊണ്ട് പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്മശാനത്തിലെ കാവല്‍ക്കാരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനായി ഇയാള്‍ പ്രതികളില്‍ നിന്ന് 5,000 രൂപ കൈപ്പറ്റിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.

Related News