നേപ്പാള്‍ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസരഹിത പ്രവേശനം

  • 28/09/2020

നേപ്പാള്‍ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.  നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസരഹിത പ്രവേശനം ലഭ്യമാക്കി.  ബാര്‍ബഡോസ്, ഭൂട്ടാന്‍, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ഹോങ്കോങ്, മാലദ്വീപ്, മൗറീഷ്യസ്, മോണ്ട്‌സെറാത്ത്, നേപ്പാള്‍, നിയു ദ്വീപ്, സമോവ, സെനഗല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ് സെര്‍ബിയ എന്നീ രാജ്യങ്ങളാണ് വിസ രഹിത പ്രവേശനം നല്‍കുന്നത്. 

ഇതുകൂടാതെ 33 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും 36 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇ-വിസ സൗകര്യവും നല്‍കുന്നുണ്ട്.
ബഹ്‌റൈൻ, ബൊളീവിയ, കേപ് വെർഡെ, കൊമോറോസ്, ജിബൂട്ടി, എത്യോപ്യ, ഗാബോൺ, ഗ്വിനിയ, ഗ്വിനിയ-ബിസ, ഇറാൻ, കെനിയ, ലെസോതോ, മഡഗാസ്കർ,മ ലാവി, മാലിദ്വീപ്, മൗറിറ്റാനിയ, മൊസാംബിക്ക്, മ്യാൻമർ, നൈജീരിയ, പലാവു, റുവാണ്ട, സെന്റ് ലൂസിയ, സമോവ,സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, സുരിനാം, ടാൻസാനിയ, ടോഗോ, തുവാലു, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, സിംബാബ്‌വെ എന്നീ 33 രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ഏർപ്പെടുത്തിയത്

Related News