കോവിഡ് വ്യാപനം: രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ

  • 19/01/2022

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തിറക്കി.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുവദിച്ചിട്ടുള്ള പ്രത്യേക സർവീസുകൾക്ക് ഉത്തരവ് ബാധകമല്ല. എയർബബ്ൾ മാനദണ്ഡം പാലിച്ചുള്ള സർവീസുകളും തുടരും. പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തേയും ബാധിക്കില്ല.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നത് പരിഗണിച്ച് നേരത്തെ ജനുവരി 31 വരേയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ വിലക്ക് ഒരു മാസം കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യ ആദ്യമായി സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. 2020 മാർച്ചിലായിരുന്നു ഇത്.

Related News