ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു; 70 ലക്ഷത്തിലധികം പേര്‍ക്ക് രോഗമുക്തി

  • 24/10/2020

78 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം.  24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,17,956. ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. 67,549 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി, രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. രോഗമുക്തി നിരക്ക് 90 ശതമാനത്തിനടുത്തെത്തിയിരിക്കുകയാണ്. നിലവില്‍ അത് 89.78 ശതമാനമാണ്. 12 ദിവസത്തിനിടെ 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. ഒക്ടോബര്‍ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10,13,82,564 സാമ്പിളുകള്‍ പരിശോധിച്ചുവെന്നാണ് ഐസിഎംആര്‍ നല്‍കുന്ന കണക്ക്. ഇന്നലെ മാത്രം 12,69,479 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു.

Related News