കുവൈറ്റ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ വാട്സ് ആപ്പ് നമ്പർ

  • 17/04/2022

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് പുതുക്കുന്ന പൗരന്മാരോടും താമസക്കാരോടും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന് 24971010 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളത്. സിറ്റിസൺ സർവീസ് ഡിപ്പാർട്ട്‌മെന്റ് കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ 2020  ഫെബ്രുവരിയിൽ ഇങ്ങനെ ഒരു വാട്സ് ആപ്പ് നമ്പർ സൃഷ്ടിച്ചിരുന്നു. 

മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനേഷനുകളെക്കുറിച്ചുള്ള ഏതെങ്കിലും പരാതികളോടും നിർദ്ദേശങ്ങളോടും അന്വേഷണങ്ങളോടും പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കിയത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പുതിയ പാസ്‌പോർട്ട് നമ്പർ ചേർക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ പാസ്‌പോർട്ട് മാറ്റിയവർ അല്ലെങ്കിൽ പുതുക്കിയവർക്ക് ഈ സംവിധാനവുമായി ബന്ധപ്പെടാവുന്നതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഹായകരമാണ് ഈ സംവിധാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News