തീപിടിത്തം: കുവൈത്തിൽ മൂന്ന് പ്രവാസികൾക്ക് പരിക്കേറ്റു

  • 24/04/2022


കുവൈത്ത് സിറ്റി: മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ഇന്നലെ വൈകുന്നേരം ഉണ്ടായ മൂന്ന് തീപിടിത്തങ്ങളിൽ രണ്ട് അറബ് പ്രവാസികൾക്ക് പരിക്കേറ്റു. ശ്വാസംമുട്ടലും കനത്ത ചൂടേറ്റത് മൂലമുണ്ടായ ക്ഷീണവുമാണ് അനുഭവപ്പെട്ടത്.  അഗ്നിശമന സംഭവങ്ങളിൽ കൃത്യമായി ഇടപ്പെട്ടതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. അൽ റായ് പ്രദേശത്ത് പൊളിച്ച് കൊണ്ടിരുന്ന കെട്ടിടത്തിൽ തീപിടിച്ചതാണ് ആദ്യ സംഭവം. 

ഇതിലാണ് രണ്ട് പേർക്ക് ശ്വാസതടസം ഉൾപ്പെടെയുണ്ടായത്. ഉടൻ എമർജൻസി മെഡിക്കൽ ടീമെത്തി സഹായങ്ങൾ നൽകി. ഇത് കൂടാതെ ഹവല്ലിയിലെ  ഉപേക്ഷിച്ച നിലയിലുള്ള കെട്ടിടത്തിനും ആൾപ്പാർപ്പില്ലാത്ത അറബ് സ്വദേശിയുടെ വീടിനുമാണ് തീ പിടിച്ചത്. ഹവല്ലി , സാൽമിയ അഗ്നിശമന സേന വിഭാഗങ്ങൾ എത്തിയാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News