കുവൈത്തിലെ അൽ മുത്ല മിലിട്ടറി സെൻ്ററിൽ കവർച്ച

  • 24/04/2022

കുവൈത്ത് സിറ്റി: അൽ-മുത്‌ലയിൽ സൈന്യത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന സൈനിക സൗകര്യത്തിനുള്ള സ്വകാര്യ സൈറ്റിൽ കവർച്ച. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരാൾ എത്തി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെയാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. ഇലക്ട്രിക് കേബിളുകൾ, ഒരു കാർ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ച ചെയ്യുന്നുള്ള ശ്രമത്തിനിടെ വാഹനങ്ങളും  നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News