കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷം; നിയമലംഘകർക്ക് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ അവസരമൊരുക്കിയേക്കും

  • 25/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ലേബർ മാർക്കറ്റിൽ പ്രവാസി തൊഴിലാളി ക്ഷാമം രൂക്ഷമാകുമ്പോൾ അതിജീവിക്കാനുള്ള മാർ​ഗങ്ങൾ തേടി മാൻപവർ അതോറിറ്റി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചും ഏകോപനത്തോടെയും ചില നിയമങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് അതോറിറ്റി പഠിക്കുകയാണെന്നാണ് ഉന്നത ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരങ്ങൾ. നിലവിൽ കുവൈത്തിനുള്ളിൽ തന്നെയുള്ള താമസ, തൊഴിൽ നിയമങ്ങളുടെ ലംഘകരുടെ താമസം നിയമവിധേയമാക്കാൻ ഈ നിയമം അവസരമൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

2020 ഫെബ്രുവരിയിലെ നിയമലംഘകർക്ക് രാജ്യം വിടാനുള്ള മന്ത്രാലയത്തിന്റെ സമയപരിധിക്ക് സമാനമായി ഈ തൊഴിലാളികൾക്ക് അവരുടെ സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിന് ഒരു ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം നൽകിയേക്കുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. പതിനായിരക്കണക്കിന് നിയമലംഘകർക്ക് അവരുടെ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ ഈ നടപടിക്രമം കൊണ്ട് സാധിക്കും. ഇതോടെ പല മേഖലകളിലും നിലവിൽ നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകും. നിലവിൽ റെസിഡൻസി നിയമലംഘരായ 130,000 പേർ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News