വാഷിം​ഗ്ടണിൽ വെടിവെയ്പ്പ്; കുവൈത്ത് നയതന്ത്ര പ്രതിനിധി അത്ഭുതകരമായി രക്ഷപെട്ടു

  • 25/04/2022

കുവൈത്ത് സിറ്റി: അമേരിക്കയിലെ വാഷിം​ഗ്ടണിൽ ഉണ്ടായ വെടിവെയ്പ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കുവൈത്ത് നയതന്ത്ര പ്രതിനിധി. വാഷിം​​ഗ്ടണിലെ കുവൈത്ത് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കോൺസുലാർ മുഹമ്മദ് അൽ അമീരിയാണ് വെള്ളിയാഴ്ച നടന്ന വെടിവെയ്പ്പിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ട് പോകുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. കാറിൽ ഇരിക്കവേ മാനസിക വെല്ലുവിളി നേരിടുന്ന ഒരാൾ ആത്മഹത്യ ചെയ്യും മുമ്പ് മുഹമ്മദ് അൽ അമീരി കാറിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. 

കാറിൽ നിരവധി വെടിയുണ്ടകൾ കൊണ്ടെങ്കിലും കുവൈത്ത് നയതന്ത്ര പ്രതിനിധി പരിക്കുകൾ ഒന്നും കൂടാതെ തന്നെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അൽ അമീരിയുടെ ആരോ​ഗ്യത്തിനും സുരക്ഷയ്ക്കും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ യുഎസ് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അൽ അമീരിയുടെ കാർ അന്വേഷണം സംഘം പരിശോധിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം എംബസി അധികൃതരുടെ യുഎസ് പ്രതിനിധികളുമായി വിഷയത്തിൽ സംസാരിച്ച് കഴിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നയാൾ 20ലേറെ വെടിയുണ്ടകൾ പായിച്ചതിൽ മിക്കതും അൽ അമീരിയുടെ വാഹനത്തിലാണ് കൊണ്ടത്. കൂടാതെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News