ഇന്ത്യൻ അംബാസഡർ വിദേശകാര്യ സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 26/04/2022

 കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കർ അൽ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, ഇരു രാജ്യങ്ങളും തമിലുള്ള  സഹകരണം മെച്ചപ്പെടുത്തൽ,  ധാരണാപത്രങ്ങളുടെ പുരോഗതി, ഇന്ത്യന്‍ പ്രവാസി വിഷയങ്ങള്‍ തുടങ്ങിയ  കാര്യങ്ങൾ ഇരുവരും  ചർച്ച ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Related News