ഈദ് അവധി; കുവൈത്ത് വിമാനത്താവളം വഴി 2800 വിമാന സർവ്വീസുകൾ

  • 27/04/2022

കുവൈത്ത് സിറ്റി: ഈദ് അവധി ദിവസങ്ങളിലുള്ള കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ്  സാദ് അൽ ഒട്ടൈബി. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, സർക്കാർ ഇതര ഏജൻസികളുമായും ചേർന്നുള്ള സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. ഈദ് അവധിക്ക് ആകെ 2,800 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളം വഴി സർവീസ് നടത്തുക.തിരക്ക് കണക്കിലെടുത്ത് 76 അധിക വിമാന സർവീസും ഉൾപ്പെടുത്തിയിട്ടുണ്ട് . ഏപ്രിൽ 28 മുതൽ മെയ് ഏഴ് വരെയുള്ള കണക്കാണിത്.

കുവൈത്തിൽ നിന്ന് 1400 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പോകുമ്പോൾ അത്രയും തന്നെ സർവ്വീസുകൾ കുവൈത്തിലേക്കും ഉണ്ടാകും. 352, 140 യാത്രക്കാർ കുവൈത്ത് വിമാനത്താവളം ഈ അവധി ദിവസങ്ങളിൽ ഉപയോഗപ്പെടുത്തും. 207, 760 പേർ കുവൈത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ 144,380 പേർ രാജ്യത്തേക്ക് എത്തിച്ചേരും. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ജനറൽ അഡ്മിനിസ്ട്രേഷൻ്റെയും നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ പരിശ്രമങ്ങളെ അൽ ഒട്ടൈബി പ്രശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News