60 പിന്നിട്ടവരുടെ റെസിഡൻസി; കുവൈത്തിൽ തയ്യൽക്കാർക്ക് ക്ഷാമം, ഈദ് ആഘോഷങ്ങളെയും ബാധിച്ചു

  • 02/05/2022

കുവൈത്ത് സിറ്റി: ഈദ് എത്തിയെങ്കിലും രാജ്യത്ത് തയ്യൽക്കാരുടെ ക്ഷാമം മൂലം ഈദ് വസ്ത്രങ്ങൾ  തയാറായില്ല. മിക്ക തയ്യൽ കടകളിലും വസ്ത്രങ്ങൾ ഈദിനു മുൻപ് തയ്യാറാക്കുന്നതിൽ തടസ്സം നേരിട്ടു. തയ്യൽ വിപണി വലിയ തോതിൽ തൊഴിലാളി ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഒപ്പം വൈദഗ്ധ്യമുള്ള തൊഴിലാളികളെയും ലഭിക്കുന്നതിൽ വലിയ പ്രതിസന്ധിയാണുള്ളത്. സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്നുള്ള തീരുമാനത്തിന്റെ നെ​ഗറ്റീവ് ആയിട്ടുള്ള പ്രതിഫലനമാണ് ഇപ്പോൾ പ്രതിസന്ധി ഉയർത്തിയിരിക്കുന്നത്. 

ഈ നിയമം മൂലം തയ്യൽ ജോലി ചെയ്തിരുന്ന നിരവധി പ്രവാസികൾക്ക് രാജ്യം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഈദ് വസ്ത്രങ്ങൾ ( ദിഷ് ധാഷ) തയാറാവാതിരുന്നത് മേഖലയിലെ തൊഴിലാളികളുടെ ക്ഷാമം കൊണ്ടാണെന്ന് ഈ മേഖലയിൽ ജോലിചെയ്യുന്നവർ പറയുന്നു.  60 പിന്നിട്ട പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്നുള്ള തീരുമാനം വന്നപ്പോഴും പിന്നീട് 860 ദിനാറോളം വാർഷിക ചെലവ് വരുന്ന തരത്തിൽ പുതുക്കലിന് മാനദണ്ഡങ്ങൾ സൃഷ്ടിച്ചപ്പോഴും നിരവധി പേരാണ് രാജ്യം വിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News