കുവൈത്തിലെ ലേഡീസ് സലൂണുകളിൽ നിയന്ത്രിക്കാനാവാത്ത വിധം തിരക്ക്; പ്രവർത്തന സമയത്തിൽ മാറ്റം

  • 02/05/2022

കുവൈത്ത് സിറ്റി: രാജ്യത്തെ സ്ത്രീകൾക്കായുള്ള സലൂണുകളിലെല്ലാം വൻ തിരക്ക്. ഈദ് അൽ ഫിത്തർ വൈകുന്നേരം സലൂണിൽ ഒരു അപ്പോയിൻമെന്റ് ലഭിക്കുക എന്നത് വൻ ടാസ്ക്ക് ആയി മാറിയിരിക്കുകയാണ്. കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾ നീണ്ട, രണ്ട് വർഷത്തിന് ശേഷം നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ഈദ് വൻ ആഘോഷമാക്കുകയാണ് ആളുകൾ. ഒപ്പം കഴിഞ്ഞ ദിവസം രാജ്യത്തെ നിലവിലുണ്ടായിരുന്ന ആരോ​ഗ്യ നിയന്ത്രണങ്ങൾ കൂടെ നീക്കിയിരുന്നു.

ചില സലൂണുകൾ അഡ്വാൻസ് ആയി അപ്പോയിൻമെന്റുകൾ സ്വീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിലരാണെങ്കിൽ അപ്പോയിൻമെന്റുകൾ ഇല്ലാതെ തന്നെ ഉപഭേക്താക്കളെ ക്ഷണിക്കുമെന്ന്  പ്രഖ്യാപിച്ചു. റമദാന്റെ അവസാന ആഴ്ചയിൽ രാവിലെ മുതൽ അവസാനത്തെ ഉപഭോക്താവ് വരുന്നത് എപ്പോഴാണോ അത് വരെ പ്രവർത്തനം തുടരുമെന്ന് ചില സലൂണുകൾ അറിയിച്ചിരുന്നു. സേവനങ്ങൾ നൽകുന്നതിനിടെ ഈദ് വൈകുന്നേരം മുതൽ രാവിലെ വരെയും തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു  സലൂണുകളുടെ അറിയിപ്പ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News