തൊഴിലാളി ദിനം അവധിയില്ലാതെ ആഘോഷിച്ച് കുവൈത്തിലെ തൊഴിലാളികൾ

  • 02/05/2022

കുവൈത്ത് സിറ്റി: സാർവ്വദേശീയ തൊഴിലാളി ദിനം ആഘോഷിച്ച് കുവൈത്ത്. തൊഴിലാളി ദിനം ഔദ്യോ​ഗികമായി അവധി ദിവസമാക്കണമെന്ന് യൂണിയന്റെ ആവശ്യവും വിഷയത്തിലെ രാഷ്ട്രീയ നീക്കങ്ങളും തുടരുന്നതിനിടെയാണ് ഇത്തവണ തൊഴിലാളി ദിനം എത്തിയത്. അന്താരാഷ്‌ട്ര തൊഴിലാളി ദിനത്തിൽ കുവൈത്തിലെ തൊഴിലാളിവർഗത്തെ എല്ലാ അഭിമാനത്തോടും സമര യോജിപ്പോടും കൂടി അഭിവാദ്യം ചെയ്യുന്നുവെന്ന് ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് വർക്കേഴ്സ് തലവൻ അഹമ്മദ് അഖ്ല അൽ എൻസി പറഞ്ഞു.

മാതൃരാജ്യത്തെ കെട്ടിപ്പടുക്കുന്നതിലും സംരക്ഷിക്കുന്നതിനുമൊപ്പം മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഫലപ്രദവും ക്രിയാത്മകവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിലും അവർ വഹിച്ച പങ്ക് ഓർക്കുകയാണ്. ആധിപത്യത്തിൽ നിന്നും ചൂഷണത്തിൽ നിന്നും അകന്ന് സമത്വവും നീതിയും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളി ദിനം അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് ഇക്വേറ്റ് പെട്രോകെമിക്കൽ കമ്പനി തൊഴിലാളി യൂണിയൻ സെക്രട്ടറി മുഹമ്മദ് അൽ ഖണ്ഡാരി വീണ്ടും ആവശ്യം ഉന്നയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News