വേൾഡ് ഇക്കോണമിക് ഫോറം: യംഗ് ഗ്ലോബൽ ലീഡേഴ്‌സ് ലിസ്റ്റിൽ ഇടം നേടി ആദ്യ കുവൈത്തി സംരംഭക

  • 02/05/2022

കുവൈത്ത് സിറ്റി: വേൾഡ് ഇക്കോണമിക് ഫോറത്തിൽ അതുല്യ നേട്ടം സ്വന്തമാക്കി കുവൈത്തി പൗര. ഈ വർഷത്തെ 40 വയസിൽ താഴെയുള്ളവരുടെ യംഗ് ഗ്ലോബൽ ലീഡേഴ്‌സ് ഫോറത്തിലെ പുതിയ അംഗമായാണ് കുവൈത്തി സംരംഭകയായ നൂർ ബൂദായിയെ തെരഞ്ഞെടുത്തത്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, ശാസ്ത്ര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. യംഗ് ഗ്ലോബൽ ലീഡേഴ്‌സ് വിഭാഗത്തിൽ വേൾഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുന്ന ആദ്യ കുവൈത്തി വനിതയായി അവർ മാറി.

ദാവോസിലെ യംഗ് ലീഡേഴ്‌സ് ഫോറത്തിൽ അംഗത്വത്തിലേക്ക് നൂർ തെരഞ്ഞെടുക്കപ്പെട്ടത് "30 അണ്ടർ 30" എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന ഫോർബ്‌സ് പട്ടികയിലും ഉൾപ്പെട്ടതിന് ശേഷമാണെന്നുള്ളതാണ് ശ്രദ്ധേയം.  സംരംഭകത്വത്തിനുള്ള അറബ് വുമൺ ഓഫ് ദ ഇയർ അവാർഡിനും നൂർ അർഹയായിരുന്നു. 2021-ലെ മിഡിൽ ഈസ്റ്റിലെ മികച്ച വളർന്നുവരുന്ന പ്രതിഭകളിൽ ഏക കുവൈത്തിയും നൂർ ആയിരുന്നു. സുസ്ഥിരമായ ഭാവിയുടെ ഉത്തരവാദിത്തം ആഗോള നേതാക്കൾ ഏറ്റെടുക്കുന്ന ഒരു ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2005-ലാണ് യംഗ് ഗ്ലോബൽ ലീഡേഴ്‌സ് ലിസ്റ്റ്  വേൾഡ് ആരംഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News