ഈദിന്റെ ആദ്യ ദിനം കുവൈറ്റ് അ​ഗ്നിശമനസേനയുടെ കർശന പരിശോധന

  • 03/05/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിനത്തിൽ കർശന പരിശോധന നടത്തി അ​ഗ്നിശമനസേന വിഭാ​ഗം. കൺട്രോൾ സെക്ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ജമാൽ ബദർ നാസർ നിരവധി ഫയർ സ്റ്റേഷനുകളും സൂഖ് അൽ മുബാറക്കിയയിലെ സുരക്ഷാ പോയിന്റും സന്ദർശിച്ചു. പ്രിവൻഷൻ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സൂഖ് അൽ മുബാറക്കിയയിലെ പ്രിവൻഷൻ സെക്ടറിന്റെ സെക്യൂരിറ്റി പോയിന്റ് പരിശോധിക്കുകയും അതിന്റെ പ്രവർത്തന പുരോഗതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

എൻജിനീയറിങ് അഫയേഴ്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വൈസ് പ്രസിഡന്റ് മേജർ ജനറൽ എഞ്ചിനീയർ മൂസ ഹുസൈൻ അക്‌ബർ വാഹന, ഉപകരണ വകുപ്പും നിർമാണ, പരിപാലന വകുപ്പും സന്ദർശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി ആത്മാർതഥതയോടെ ജോലി ചെയ്യുന്ന അ​ഗ്നിശനമ സേന അം​ഗങ്ങൾ അഭിമാനമുണർത്തുവെന്ന് നേതൃത്വങ്ങൾ പറഞ്ഞു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് ബദർ ഇബ്രാഹിമും ഈ മേഖലാ മേധാവികൾക്കൊപ്പം പരിശോധനാ സന്ദർശനത്തിനെത്തിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News