കുവൈത്തിൽ മണൽക്കടത്ത്; പ്രവാസി അറസ്റ്റിൽ

  • 07/05/2022

കുവൈത്ത് സിറ്റി: വാഫ്ര പ്രദേശത്ത് മണൽക്കടത്ത് ന‌ടത്തിയ അഫ്രിക്കൻ സ്വദേശി അറസ്റ്റിൽ. അഹമ്മദി ഗവർണറേറ്റിലെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് കടത്തുകാരനെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു ആഫ്രിക്കൻ സ്വദേശിയും സംഘവും വാഫ്ര പ്രദേശത്ത് നിന്ന് മണൽ കയറ്റുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു.
വാഫ്ര പൊലീസ്  സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മന്ത്രാലയം അറിയിച്ചു. അഫ്രിക്കൻ സ്വദേശിയെയും സംഘത്തിലെ മറ്റ് അം​ഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മണൽക്കടത്തുകാരെ പിടികൂടുന്നതിൽ നിർണായക പങ്ക് വഹിച്ച കുവൈത്തി പൗരന് ആഭ്യന്തര മന്ത്രാലയം നന്ദി പറഞ്ഞു. എല്ലാവരും സുരക്ഷാ അധികൃതരുമായി സഹകരിക്കണമെന്നും എന്തെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അഡ്മിനിസ്ട്രേഷൻ ആഹ്വാനം ചെയ്തു.

Related News