മുബാറക്കിയ മാർക്കറ്റ് നിരീ​ക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 07/05/2022

കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റ് ഏരിയയിലെ നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് വാണിജ്യ മന്ത്രാലയം. എല്ലാ കടകളിലും നിരീക്ഷണം ഉറപ്പാക്കാനും വിലയിലെ കൃത്രിമത്വവും വാണിജ്യ വഞ്ചനകളും തടയുന്നതിനും അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് സ്ഥിരീകരിക്കാനുമാണ് പ്രത്യേക സംഘത്തെ നിയോ​ഗിച്ചത്. വാണിജ്യ നിയന്ത്രണ മേഖല, ഉപഭോക്തൃ സംരക്ഷണം, വിലയേറിയ ലോഹങ്ങളുടെ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിന്നുള്ളവരെ ചേർത്താണ് പുതിയ വർക്കിം​ഗ് ​ഗ്രൂപ്പ് സജ്ജമാക്കിയത്.

മുഹമ്മദ് അൽ എൻസിയുടെ മേൽനോട്ടത്തിലാകും സംഘത്തിന്റെ പ്രവർത്തനം. വിനോദസഞ്ചാരികൾ, കുവൈത്തിലെ സന്ദർശകർ, ഉപഭോക്താക്കൾ എന്നിവരുടെ ആദ്യ ലക്ഷ്യസ്ഥാനമായതിനാൽ മുബാറക്കിയ മാർക്കറ്റിന്റെ പൈതൃകവും ചരിത്രപരമായ പ്രാധാന്യവും സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ സമയത്തും സംഘത്തിലെ അം​ഗങ്ങളുടെ സാന്നിധ്യം മുബാറക്കിയ മാർക്കറ്റിൽ ഉറപ്പാക്കും. ഇതിനായി പ്രത്യേക സമയക്രമം ഉൾപ്പെടെ തയാറാക്കിയിട്ടുണ്ട്.

Related News