മൂന്ന് മാസത്തിനിടെ കുവൈറ്റ് ഇറക്കുമതി ചെയ്തത് 46 കിലോഗ്രാം രത്നക്കല്ലുകള്‍

  • 07/05/2022

കുവൈത്ത് സിറ്റി: മൂന്ന് മാസത്തിനിടെ 46 കിലോഗ്രാം രത്നക്കല്ലുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്തതതെന്ന് കണക്കുകള്‍. വാണിജ്യ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് വിഭാഗമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള കണക്കാണിത്. വാച്ചുകൾ, വസ്ത്രങ്ങൾ, ആഡംബര ബാഗുകൾ, ആക്സസറികൾ, മൊബൈൽ ഫോൺ ആക്സസറികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായാണ് ഈ രത്നങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഇറക്കുമതി ചെയ്യുന്നതിനുള്ള ഫീസായി 2,300 ദിനാര്‍ ഈടാക്കിയിട്ടുണ്ടെന്നും  പ്രഷ്യസ് മെറ്റല്‍സ് വിഭാഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News