കുവൈത്തിൽ ഇന്ത്യൻ മാംഗോ ഫെസ്റ്റ് നടത്തി സ്ഥാനപതി

  • 13/05/2022

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് കുവൈത്ത് വലിയ മൂല്യം നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഇന്ത്യൻ ബിസിനസ് നെറ്റ് വർക്കും എംബസിയും ചേർന്ന് നടത്തിയ മാംഗോ ഫെസ്റ്റിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയുടെ 3Ts ക്യാമ്പയിൻ്റെ  ഭാഗമായി ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രചാരണത്തിനായി നടത്തിയ വിവിധ ബയർ സെല്ലർ മീറ്റുകളും ഫെസ്റ്റിവലുകളും അംബാസഡർ അനുസ്മരിച്ചു. 

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തിലും കുവൈത്തുമായുള്ള നയതന്ത്ര ബന്ധം തുടങ്ങിയതിൻ്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലും എല്ലാ കുവൈത്തി കുടുംബങ്ങൾക്കും ഇന്ത്യക്കാർക്കും വിദേശീയർക്കും മാമ്പഴത്തിൻ്റെ രുചി അനുഭവിക്കാൻ അവസരമൊരുക്കാനായതിൽ അംബാസഡർ സന്തോഷം അറിയിച്ചു. ഇന്ത്യൻ മാമ്പഴങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ എംബസിക്ക് നൽകിയ പിന്തുണക്ക് അംബാസഡർ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റിക്ക് നന്ദി പറഞ്ഞു.  അൽഫോൺസോ, കേദാർ തുടങ്ങിയ നിരവധി വിവിധ ഇനം മാമ്പഴങ്ങളാണ് ഫെസ്റ്റിന് ഉണ്ടായിരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News