യുഎഇ പ്രസിഡന്റിന്‍റെ വിയോഗം; ഗൾഫ് ഗെയിംസ് മാറ്റിവെച്ചു

  • 14/05/2022

കുവൈത്ത് സിറ്റി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന് രാജ്യത്ത് നടക്കാനിരുന്ന ഗൾഫ് ഗെയിംസ് മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചതായി കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു.

അറബ്, മുസ്ലീം ജനതക്കായി സേവിക്കാൻ സ്വയം സമർപ്പിച്ച ജ്ഞാനിയായ നേതാവായിരുന്നു അദ്ദേഹമെന്ന് ഷെയ്ഖ് ഫഹദ് നാസർ സബാഹ് അനുസ്മരിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഗൾഫ് ഗെയിംസിന് തിങ്കളാഴ്ചയാകും ആരംഭിക്കുക. ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, കരാട്ടെ, ജൂഡോ തുടങ്ങിയ 16  ഇനങ്ങളിലാണ്  മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 

Related News