യുഎഇയുടെ പുതിയ പ്രസിഡൻ്റ് മുഹമ്മദ്​ ബിൻ സായിദിന് ആശംസകളറിയിച്ച് കുവൈത്ത് അമീർ

  • 15/05/2022

കുവൈത്ത് സിറ്റി: യുഎഇയുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ്  മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാന് ആശംസകളറിയിച്ച് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. പ്രസിഡന്‍റ്​ ഷെയ്ഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ്​ പുതിയ പ്രസിഡന്‍റിനെ സുപ്രീം കൗൺസിൽ പ്രഖ്യാപിച്ചത്. സമൃദ്ധിയിലേക്കും വികസനത്തിലേക്കും യുഎഇയെ തുടർന്നും നയിക്കാൻ ഷെയ്ഖ്  മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാന് സാധിക്കട്ടെയെന്ന് കുവൈത്ത് അമീർ ആശംസിച്ചു.

 സഹോദര രാഷ്ട്രങ്ങളായ കുവൈത്തും യുഎഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ കുറിച്ച് വാചാലനായ കുവൈത്ത് അമീർ സമാധാനം പുലരുന്നതിന് ഉൾപ്പെടെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ഷെയ്ഖ്  മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാന് ആശംസകളറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News