കുവൈത്തിൽ വൻ ലഹരിവേട്ട; 600 കിലോ ഹാഷിഷ് പിടിച്ചെടുത്തു

  • 15/05/2022

കുവൈത്ത് സിറ്റി: കടൽ മാർഗം കുവൈത്തി അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് പിടികൂടുന്നതിനായി പരിശോധന കടുപ്പിച്ച് അധികൃതർ. ആഭ്യന്തര മന്ത്രി ലഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് അഹമദ് അൽ നവാഫിൻ്റ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനൻ്റ് ജനറൽ അൻവർ അൽ ബർജാസിൻ്റെ നിരീക്ഷണത്തിൽ കോസ്റ്റ് ഗാർഡാണ് പരിശോധന നടത്തിയത്. മോശം കാലാവസ്ഥയെ നേരിട്ട് കൊണ്ടാണ് കോസ്റ്റ് ഗാർഡ് നുഴഞ്ഞുക്കയറ്റക്കാർക്കെതിരെ പരിശോധന ശക്തമാക്കിയതെന്ന് മേൽനോട്ടം വഹിച്ച ബ്രിഗേഡിയർ തലാൽ അറിയിച്ചു. ഏകദേശം 600 കിലോ ഹാഷിഷ് ആണ് പിടിച്ചെടുക്കാനായത്. 

കുവൈത്ത് സമുദ്രാതിർത്തിക്ക് പുറത്ത് നിന്ന് കുബ്ബാർ ദ്വീപിലേക്ക് ലഹരിക്കടത്ത് നടത്തുന്നതായി റഡാർ സംവിധാനത്തിലൂടെ കണ്ടെത്തിയതിന് ശേഷമാണ് പരിശോധന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുബിയാൻ   ദീപിലേക്ക് 130 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു മൂന്ന് ഏഷ്യക്കാരും പിടിയിലായിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News