ദർവാസത്ത് തുരങ്കത്തില്‍ വിദഗ്ദ സംഘം പരിശോധനകള്‍ നടത്തി

  • 15/05/2022

കുവൈത്ത് സിറ്റി : ദർവാസത്ത് തുരങ്കത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ അന്തർദേശീയ കൺസൾട്ടന്റുമാരും പങ്കെടുത്തു. 

വൈബ്രേഷൻ ടെസ്റ്റുകള്‍ അടക്കമുള്ള അത്യാധുനികമായ പരിശോധനകള്‍ നടത്തിയതായും ടെസ്റ്റുകളുടെ ഫലങ്ങളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് സംഘം ഉടന്‍ തന്നെ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  തുരങ്കത്തിലെ മേല്‍ പാളിയിൽ വിള്ളൽ വീണതിനെത്തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി ദർവാസത്ത് അബ്ദുൽ റസാഖ് തുരങ്കം അടച്ചിട്ടിരിക്കുകയാണ്. 

Related News