കുവൈത്ത് കടലിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി മറൈൻ റെസ്ക്യൂ ഡിപ്പാർട്ട്മെന്റ്

  • 15/05/2022

കുവൈത്ത് സിറ്റി:  റബ്ബർ ബോട്ട് മുങ്ങി കുവൈത്ത് കടലിൽ  കുടുങ്ങിയ രണ്ട് പൗരന്മാരെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ഡിപ്പാർട്ട്മെന്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് പബ്ലിക്ക് ഫയർ സർവീസ് പബ്ലിക്ക് റിലേഷൻസ് വിഭാഗം അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം. റബ്ബർ ബോട്ട് മുങ്ങി രണ്ട് പൗരന്മാർ അപകടത്തിൽപ്പെട്ടതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

 ഇതോടെ ഷുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററിൽ നിന്ന് ബോട്ടുകൾ അയക്കുകയും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയുമായിരുന്നു. കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും പബ്ലിക് സെക്യൂരിറ്റി പട്രോളിംഗും കരമാർഗമുള്ള തിരച്ചിലിൽ പങ്കെടുത്തു. രക്ഷിച്ച രണ്ട് പൗരന്മാരെയും ഫയർ ബോട്ടിൽ ദോഹ തുറമുഖത്തേക്ക് കൊണ്ടുപോയി മെഡിക്കൽ എമർജൻസി സംഘത്തിന് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News