കുവൈത്തിലെ ഭൂചലനങ്ങൾ നൽകുന്ന മുന്നറിയിപ്പ്; എമർജൻസി പ്ലാൻ ഉടൻ തയാറാക്കണമെന്ന് ആവശ്യം

  • 05/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ ഭൂചനലത്തിന്റെ ഞെട്ടലിൽ നിന്ന്  മാറാതെ കുവൈത്ത്.  അഹമ്മദിയുടെ തെക്ക് പടിഞ്ഞാറ് ഭാ​ഗത്ത് റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനങ്ങൾ നൽകുന്ന മുന്നറിയിപ്പ് വളരെ വലുതാണെന്നും എത്രയും വേ​ഗം ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ ഒരു സംയോജിത തന്ത്രം പുതുക്കുകയും വികസിപ്പിക്കുകയും വേണമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് റിസേർച്ചിലെ കുവൈറ്റ് നാഷണൽ നെറ്റ്‌വർക്ക് ഫോർ സീസ്മിക് മോണിറ്ററിംഗ് സൂപ്പർവൈസർ ഡോ. അബ്‍ദുള്ള അൽ എൻസി പറഞ്ഞു.

ഭൂചലനത്തിന്റെ കാരണങ്ങൾ സ്ഥിരീകരിക്കാൻ മതിയായ വിവരങ്ങൾ ഇല്ല. എന്നാൽ, എണ്ണ വേർതിരിച്ചെടുക്കലും ഭൂകമ്പവും തമ്മിൽ ഒരു ബന്ധമുണ്ട്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നത് കാലതാമസം ഇല്ലാതെ തന്നെയാണ്. അത് സംഭവിക്കുന്ന നിമിഷത്തിൽ തന്നെ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾക്ക് സന്ദേശങ്ങൾ അയയ്‌ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News