കുവൈത്തിൽ കൊവി‍ഡ് കേസുകൾ വർധിക്കുന്നു; സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രാലയം

  • 10/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രാലയം. എന്നാൽ പ്രതിസന്ധികൾ ഒന്നും ഈ വിഷയത്തിൽ ഇല്ലെന്നും സ്ഥിതി​ഗതി ആശങ്കയുണ്ടാക്കുന്നതല്ലെന്നും ആരോ​ഗ്യ മന്ത്രാലയത്തിലെ പൊതുജന ആരോ​ഗ്യ വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ബുഥൈന അൽ മുദ്‍ഹാഫ് പറഞ്ഞു. 

ആ​ഗോള തലത്തിലും പ്രാദേശികമായുമുള്ള എപ്പിഡെമിയോളജിക്കൽ സാഹചര്യം ആരോ​ഗ്യ മന്ത്രാലയം ശ്രദ്ധയോടെ പിന്തുടരുന്നുണ്ട്. ആശുപത്രിയിലോ തീവ്രപരിചരണത്തിലോ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും ആശ്വാസം പകരുന്ന നിലയിലാണ്. നിലവിലെ അവസ്ഥകൾ ആരോഗ്യ സംവിധാനത്തിന് ഒരു സമ്മർദ്ദവും നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News