കുവൈത്തിൽ ചിക്കൻ ക്ഷാമം തുടരുന്നു; വില ഉയർത്താനുള്ള നീക്കത്തിന്റെ ഭാ​ഗമെന്ന് റിപ്പോർട്ട്

  • 10/06/2022

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിപണി നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും ചിക്കന്റെ ക്ഷാമം തുടരുന്നുവെന്നുള്ള പരാതിയുമായി ഉപഭോക്താക്കൾ. കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ സംവിധാനത്തിനായുള്ള സമിതി ഉൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുടെ സംഘങ്ങൾ ഫീൽഡ് പരിശോധനകൾ നടത്തിയിരുന്നു. കോഴി ഇനങ്ങളുടെ വൻ ദൗർലഭ്യത്തെക്കുറിച്ച് ഉപഭോക്താക്കളുടെയും സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും പരാതികൾ വർധിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ചില വിതരണ കമ്പനികൾ ഉണ്ടാക്കുന്ന കൃത്രിമ പ്രതിസന്ധിയാണ് ക്ഷാമത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. വില 20 ശതമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്. ചില സഹകരണ സംഘങ്ങളിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ചില ഉത്പന്നങ്ങൾക്ക് ആവശ്യത്തിൽ അധികം ഉണ്ടെന്നും എന്നാൽ, പ്രാദേശികമായുള്ള ചിക്കന്റെ ക്ഷാമം ഉണ്ടെന്നുമാണ് വ്യക്തമായിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News