ഇന്ത്യൻ പരിസ്ഥിതി വാരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ എംബസ്സിയിൽ

  • 10/06/2022

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷം സമാപിച്ചു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും നിർണായകമായ പ്രശ്നങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ഇന്ത്യയുടെ സംഭാവനകൾ ആഘോഷിക്കുന്നതിനുമായി കുവൈത്തിലെ ഇന്ത്യൻ എംബസി 2022 ജൂൺ 5 മുതൽ 9 വരെ  "ഇന്ത്യ പരിസ്ഥിതി വാരം" സംഘടിപ്പിച്ചു.


കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള മേഖലകളെ പിന്തുണയ്ക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ അഡാപ്റ്റേഷൻ ഫണ്ട്. ഭൂമിയെ രക്ഷിക്കാനുള്ള  ശ്രമങ്ങളിൽ ഇന്ത്യ കൈവരിച്ച സുപ്രധാന പുരോഗതി എന്നിവയെക്കുറിച്ച്  കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് വിശദീകരിച്ചു.  

ഇന്ത്യാ പരിസ്ഥിതി വാരത്തിൽ, ജൂൺ 5-ന് ഇന്ത്യാ ഹൗസിൽ  പ്രതീകാത്മക വൃക്ഷത്തൈ നടീൽ പരിപാടിയോടെ ആരംഭിച്ച പരിപാടിയിൽ ദിവസേനയുള്ള ഓൺലൈൻ ക്വിസുകൾ, പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങൾ, ഇന്ത്യയുടെ വിജയകരമായ കാലാവസ്ഥാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾ എന്നിവയും നടത്തപ്പെട്ടു. കൂടാതെ ഇന്ത്യൻ ഹെർബൽ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഒരു പ്രദർശനത്തിൽ കുവൈത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസ്സിഡർമാർ പങ്കെടുത്തു.

തുടർന്ന് ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പരിപാടിയും , ഇന്ത്യൻ പരിസ്ഥിതി വാരത്തിൽ നടത്തിയ പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളിലെ വിജയികളെയും പ്രതിദിന ഓൺലൈൻ ക്വിസ് മത്സരത്തിലെയും വിജയികളെയും അംബാസഡർ അനുമോദിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News